റാഫേൽ ഇടപാട്; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്

റാഫേൽ യുദ്ധവിമാനക്കരാറുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ. കരാറിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡിന് പകരം അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ഇൻഡസ്ട്രീസിനെ ശുപാർശ ചെയ്തത് ഇന്ത്യയാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോന്ദാണ് ഇക്കാര്യം പറയുന്നത്.
അനിൽ അംബാനിയുടെ ഗ്രൂപ്പിനെ ഇന്ത്യൻ സർക്കാർ ശുപാർശ ചെയ്തപ്പോൾ വേറെ നിവൃത്തിയില്ലായിരുന്നെന്നും തങ്ങൾക്കു തന്ന പങ്കാളിയെ സ്വീകരിച്ചെന്നും ഒലോന്ദ് പറഞ്ഞതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, റിപ്പോർട്ടു നിഷേധിച്ച ഇന്ത്യ, റഫാൽ വിമാനങ്ങൾ നിർമിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷനാണ് റിലയൻസ് ഡിഫൻസിനെ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് ആവർത്തിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here