ബിഷപ്പിനെതിരായ പീഡനക്കേസ്; റിമാന്റ് റിപ്പോര്‍ട്ടിന്റെ കോപ്പി ട്വന്റിഫോറിന്

പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ തുടരും. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ബിഷപ്പിനെ കസ്റ്റഡിയില്‍ വിട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കണം. അതേസമയം, ക്രൂരമായ തരത്തില്‍ കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണസംഘം തയ്യാറാക്കിയ റിമാന്റ് റിപ്പോര്‍ട്ട്. 2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 13 തവണ കന്യാസ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചെന്നും പ്രകൃതി വിരുദ്ധ പീഡനത്തിനടക്കം വിധേയയാക്കിയെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിമാന്റ് റിപ്പോര്‍ട്ടിന്റെ കോപ്പി ട്വന്റിഫോറിന്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here