ടാൻസാനിയയിൽ ബോട്ട് മുങ്ങി; 136 മരണം

ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ യാത്രാബോട്ട് മുങ്ങി 136 പേർ മരിച്ചു. മൂന്നൂറിലധികം പേരാണ് ബോട്ടിലുണ്ടായിരുന്നത്. 37 പേരെ മാത്രമാണ് ഇതുവരെ രക്ഷപെടുത്തിയത്. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
ബോട്ടപകടത്തിന്റെ കാരണം വ്യക്തമല്ല. അനുവദനീയമായതിലും കൂടുതലാളുകൾ ബോട്ടിൽ കയറിയതാണ് അപകട കാരണമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള എംവി നീരെരെ എന്ന ബോട്ടാണ് മുങ്ങിയത്. യാത്രക്കാർക്ക് ടിക്കറ്റ് നൽകിയ വ്യക്തിയും അപകടത്തിൽപെട്ടതായാണ് നിഗമനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here