Advertisement

സംവിധായിക കൽപ്പന ലജ്മി അന്തരിച്ചു

September 23, 2018
0 minutes Read
director kalpana lajmi passes away

സംവിധായിക കൽപ്പന ലജ്മി അന്തരിച്ചു. സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളായ റുഡാലി, ചിങ്കാരി, ഏക് പൽ, ദമൻ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായികയായ കൽപ്പന ഇന്ന് വെളുപ്പിന് 4.30 നാണ് മരിച്ചത്. കൽപ്പനയ്ക്ക് കഴിഞ്ഞ വർഷം വൃക്കയിൽ ക്യാൻസർ ബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ചിത്രകാരി ലളിത ലജ്മിയുടെ മകളും, സിനിമാ സംവിധായികനും നടനുമായ ഗുരുദത്തിന്റെ സഹോദരി പുത്രിയുമാണ് കൽപ്പന. ഡിമ്പിൾ കപാടി, രവീണ ടണ്ടൻ എന്നിവർക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത റുഡാലി, ദമൻ എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് കൽപ്പന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top