Advertisement

അറസ്റ്റിലായ ഡോക്ടര്‍ കഫീല്‍ ഖാനെ വിട്ടയച്ചു

September 23, 2018
0 minutes Read
kafeel khan

ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ കഫീല്‍ ഖാനെ വിട്ടയച്ചു. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് കഫീല്‍ ഖാനെ വിട്ടയക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

ബഹ്‌റായിലെ ജില്ലാ ആശുപത്രിയിൽ ഒന്നരമാസത്തിനിടെ 75 ശിശുമരണങ്ങൾ ഉണ്ടായതിനെത്തുടർന്ന് ശനിയാഴ്ച വൈകീട്ട് പരിശോധനയ്‌ക്കെത്തിയ കഫീൽഖാനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സസ്‌പെൻഷനിലായിരിക്കെ കുട്ടികളെ പരിശോധിച്ചതിനാണ് അറസ്‌റ്റെന്നാണ് പൊലീസ് ഭാഷ്യം. അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോയ ഡോക്ടറെ കാണാൻ ആരെയും അനുവദിക്കുന്നില്ല.

സർക്കാർ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് കുരുന്നുകളുടെ മരണത്തിനിടയാക്കിയതെന്ന് ആശുപത്രി സന്ദർശിച്ച ഡോ. കഫീൽ ഖാൻ ലൈവ് വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പോലിസ് നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top