‘ സിസ്റ്റർ ലൂസിക്ക് വിലക്കില്ല’ : പള്ളിവികാരിയുടെ വാർത്താകുറിപ്പ്

sister lucy

സന്യാസിനിയെന്ന നിലയിൽ സിസ്റ്റർ ലൂസിക്ക് വിലക്കില്ലെന്ന് കാരയ്ക്കാമല പള്ളിവികാരിയുടെ വാർത്താ കുറിപ്പ്. പരാതി അടിസ്ഥാന രഹിതമാണെന്നും സിസ്റ്റർ ലൂസിക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ഇടവക വികാരി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. വിശ്വാസികളുടെ ആവശ്യം അറിയിക്കുകയാണ് ചെയ്തതെന്നും കുറിപ്പിലുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധത്തിൽ സിസ്റ്റർ ലൂസി പങ്കെടുത്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം സിസ്റ്ററിനെ സഭാ പരിപാടികളിൽ നിന്ന് വിലക്കിയെന്നായിരുന്നു രാവിലെയുള്ള റിപ്പോർട്ടുകൾ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More