Advertisement

പ്രളയം കൊണ്ടുപോയി സൂസിയുടെ സ്വപ്‌നങ്ങളെ…

September 25, 2018
0 minutes Read

പ്രളയമുറിവുകള്‍ക്ക് ആഴമേറെയാണ്. പ്രത്യേകിച്ച്, ചാലക്കുടിയില്‍. നിനച്ചിരിക്കാതെയാണ് പ്രളയം ചാലക്കുടിയെ മുക്കിയത്. ജീവിതം ഇരുളടഞ്ഞവര്‍ ഏറെയാണ്. ചാലക്കുടി സ്വദേശിനി മേരി ആന്റണിയുടെ മനസ്സ് നിറയെ സംഗീതമായിരുന്നു. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ട് മേരി. രോഗിയായതോടെ ജീവിതവഴി മുട്ടി. മകള്‍ സൂസി വീട്ടുജോലി ചെയ്തുണ്ടാക്കുന്ന പണമായിരുന്നു ഏകവരുമാനം.

കുത്തിയൊലിച്ച പ്രളയജലം ഇവരുടെ വീടു തകര്‍ത്തു. വീട്ടുസാധനങ്ങള്‍ എല്ലാം കവര്‍ന്നു. കുട്ടികളുടെ സ്‌കൂള്‍ബാഗുകളും യൂണിഫോമും ഒഴുകിപ്പോയി. അടച്ചുറപ്പുള്ള വീടിപ്പോള്‍ സൂസിയുടെയും മേരിയുടെയും സ്വപ്‌നമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top