‘നീയും നിന്റെ വിമാനവും കൊണം വരാതെ പോകണേ’; ടെന്നീസ് താരം റാഫേല്‍ നദാലിന്റെ പേജില്‍ മലയാളികളുടെ സര്‍ക്കാസം

ഇത് സര്‍ക്കാസമാണോ ട്രോള്‍ ആണോ എന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് ടെന്നീസ് താരം റാഫേല്‍ നദാലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ കയറിനിരങ്ങിയിരിക്കുന്നത്.
റാഫേല്‍ ഇടപാടില്‍ മോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണം ടെന്നീസ് താരം റാഫേല്‍ നദാല്‍ ആണെന്ന തരത്തിലുള്ള കമന്റുകളാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ്. മോദിയെ റാഫേല്‍ നദാല്‍ ചതിച്ചു എന്ന തരത്തിലാണ് കമന്റുകള്‍ ഭൂരിഭാഗവും.
എന്നാല്‍, ഈ സര്‍ക്കാസം മനസിലാകാതെ ചില സംഘപരിവാര്‍ അനുകൂലികളും ബിജെപി പ്രവര്‍ത്തകരും നദാലിന്റെ പേജില്‍ പൊങ്കാലയിട്ടുണ്ട്. പല കമന്റുകളും ഫേക്ക് അക്കൗണ്ടുകളില്‍ നിന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here