ആധാര്‍ കേസില്‍ വിധി പ്രസ്താവം തുടരുന്നു; ഒറ്റ തിരിച്ചറിയല്‍ കാര്‍ഡാണ് നല്ലതെന്ന് ബെഞ്ച്

ആധാര്‍ കേസില്‍ വിധി പ്രസ്താവം തുടരുന്നു. ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ആധാര്‍ മേല്‍വിലാസം ഉണ്ടാക്കി. ആധാറില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു. വിവരശേഖരണം കുറ്റമറ്റതാണ്, കൃത്രിമം അസാധ്യമാണെന്നും കോടതി വ്യക്തമാക്കി. ചുരുങ്ങിയ വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നത്. ജസ്റ്റിസ്എ.കെ.സിക്രിയാണ് വിധി വായിച്ചത്. ആധാര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണെന്നും വിധി പ്രസ്താവത്തിനിടെ സിക്രി ചൂണ്ടിക്കാട്ടി. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു.
ഹര്‍ജിക്കാരുടേയും സര്‍ക്കാറിന്റേയും വാദങ്ങള്‍ വായിക്കുകയാണ്. നാല്‍പത് പേജുള്ള വിധിയാണ് ജസ്റ്റിസ് എ.കെ.സിക്രി വായിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here