കേരളത്തില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. ശക്തമായ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് മുന്നറിയിപ്പില്‍ പറയുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ്‌ന്റെയും സംയുക്ത ഫലമാണിത്.

Top