സിനിമാ എന്‍ട്രിയ്ക്ക് ‘ആപ്’ഒരുക്കി ഒരു കൂട്ടം ചെറുപ്പക്കാര്‍

സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആപ്പുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍. തൂശ്ശൂര്‍ സ്വദേശികളായ കിരണ്‍ പരമേശ്വരന്‍, ധിരന്‍, ബിഷേജ്, പ്രദീപ് പാലക്കാട് സ്വദേശി അധീഷ് എന്നിവര്‍ ചേര്‍ന്നാണ് ആപ്പിന് രൂപം കൊടുത്തത്. കാസ്റ്റിംഗ് കോള്‍ (Casting Kall) എന്ന ആപ്പില്‍ അഭിനയം എന്നല്ല കലാപരമായുള്ള എല്ലാ കഴിവുകളും പോസ്റ്റ് ചെയ്യാം. കഴിവുള്ളവരെ അവരുടെ പോര്‍ട്ട് ഫോളിയോ നോക്കി തെരഞ്ഞെടുക്കാന്‍ സംവിധായകര്‍ക്കാണ് ഈ ആപ്പ് ഏറെ പ്രയോജനം ചെയ്യുക. മനസില്‍ കണ്ട കഥാപാത്രത്തിന് വേണ്ട പ്രായവും, പൊക്കവും അടക്കം വിശദാംശങ്ങള്‍ നല്‍കി ഈ ആപ്പില്‍ സെര്‍ച്ച് ചെയ്യാനാകും. അത് വഴി ഏറ്റവും യോജിച്ച ആളെ തന്റെ കഥാപാത്രമായി തെരഞ്ഞെടുക്കാന്‍ സംവിധായകനാകും.
നിലവില്‍ ഒരു സംവിധായകന്‍ തന്റെ സിനിമയുടെ കാസ്റ്റിംഗ് കോള്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ അയാളുടെ ഫെയ്സ് ബുക്കില്‍ ഫ്രണ്ടായിട്ടുള്ള ആളുകളില്‍ മാത്രമാണ് അത് ചെല്ലുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി സിനിമാ പ്രേമികളേയും, അണിയറ പ്രവര്‍ത്തകരേയും ഒരു കുടക്കീഴില്‍ കൊണ്ട് വരികയാണ് ആപ് ലക്ഷ്യമിടുന്നതെന്ന് ഇവര്‍ പറയുന്നു. ഇവരുടെ രണ്ട് വര്‍ഷത്തെ പ്രയത്നമാണ് ഈ ആപ്പ്. രണ്ട് മാസം മുമ്പാണ് ആപ് നിലവില്‍ വരുന്നത്. ഇതിനോടകം രണ്ടായിരത്തോളം പേര്‍ ഈ ആപ്പില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആപ്പില്‍ വരുന്ന വീഡിയോ ഫോട്ടോസും സദാ സമയം മോണിറ്റര്‍ ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ തട്ടിപ്പുകള്‍ക്ക് ഈ ‘ആപ്’ ‘മാപ്പ്’ നല്‍കില്ലെന്ന് ഇവര്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here