സഹപാഠിക്കായ് കൈകോർത്ത് മുളവുകാട് എച്ച് ഐ എച്ച് എസിലെ പൂർവ്വവിദ്യാർത്ഥികള്‍

മുളവുകാട് എച്ച് ഐ എച്ച് എസിലെ പൂർവ്വവിദ്യാർത്ഥിനിയായ മഞ്ജുവിനായി കൈകോര്‍ത്ത് പൂർവ്വവിദ്യാർത്ഥികള്‍. വർഷങ്ങളായി ബ്രെയിൻ ട്യൂമർ ബാധിതയാണ് മഞ്ജു. ഉദയംപേരൂർ കൊച്ചുപള്ളിക്കടുത്ത് വാടകവീട്ടിലാണ് മഞ്ജു ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കും ഒപ്പം കഴിയുന്നത്. സാമ്പത്തിക ബാധ്യത പിടിമുറുക്കിയതോടെ മഞ്ജു മൂന്ന് മക്കളിൽ രണ്ട് പേരെ സേവാഭാരതിയുടെ ഫോർട്ടുകൊച്ചി, തൃശ്ശൂർ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.
ക്യാന്‍സറിന്റെ പിടിയില്‍ നിന്ന് മഞ്ജുവിനെ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്. ആറ് ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി വേണ്ടത്. നിത്യവൃത്തിയ്ക്ക് പോലും പാടുപെടുന്ന മഞ്ജുവിനും സ്വകാര്യ ബസ് ഡ്രൈവറായ ഭര്‍ത്താവിനും ആറ് ലക്ഷം രൂപ വിദൂര സ്വപ്നമാണ്. സ്വന്തം കുട്ടികളെ പോലും നോക്കാൻ ആരോഗ്യം സമ്മതിക്കാത്ത മഞ്ജുവിന്റെ ഒരു ഭാഗം തളർന്നു പോയതാണ്. മനോബലം ഒന്നുകൊണ്ട് മാത്രമാണ് അതിൽ നിന്നും മുക്തി നേടി മഞ്ജു നടക്കാൻ തുടങ്ങിയത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ അടുത്ത ഭാഗവും തളരാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മഞ്ജുവിന്റെ ശസ്ത്രക്രിയയ്ക്കായി തുക കണ്ടെത്തുന്നതിന് മഞ്ജുവിന്റെ സഹപാഠികള്‍ ചേര്‍ന്ന് ഒരു സഹായസമിതി രൂപീകരിച്ചിട്ടുണ്ട്.
മഞ്ജുവിനെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പണം ഈ അക്കൗണ്ടിലേക്ക് അയക്കാം. കെബി സുധീഷ്, അയൂബ് എന്നിവരുടെ പേരില്‍ ഫെഡറല്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ടാണ് മഞ്ജുവിന് വേണ്ടി തുറന്നിരിക്കുന്നത്.
FEDERAL BANK, kalamassery branch
A/C:10120100398738
IFSC CODE:FDRL0001012
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here