വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ധവാന് ടീമില്‍ സ്ഥാനം ലഭിച്ചില്ല. മായാങ്ക് അങ്കര്‍വാളും മുഹമ്മദ് സിറാജുമാണ് ഇന്ത്യന്‍ ടീമിലെ പതുമുഖങ്ങള്‍. പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചു. മുഹമ്മദ് ഷമിയായിരിക്കും പേസ് നിരയെ നയിക്കുക. പൃഥ്വി ഷാ ടീമില്‍ ഇടം നേടിയിട്ടുണ്ട്. പൃഥ്വിക്കൊപ്പം മായങ്ക് അഗര്‍വാളായിരിക്കും ഓപ്പണറായി ഇറങ്ങുക. ഹനുമ വിഹാരിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യ, ടെസ്റ്റ് ടീം- വിരാട് കോഹ്ലി(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, പുജാര, രഹാനെ(വൈസ് ക്യാ.), ഹനുമ വിഹാരി, പന്ത്(കീപ്പര്‍), അശ്വിന്, ജഡേജ, കുല്‍ദീപ് യാദവ്, ഷാമി, ഉമേഷ് യാദവ്, സിറാജ്, ശാര്‍ദുല്‍ ഥാക്കൂര്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here