Advertisement

ചെന്നിത്തലയ്ക്ക് എക്‌സൈസ് മന്ത്രിയുടെ മറുപടി; ബ്രൂവറി ചൂടുപിടിക്കുന്നു

September 30, 2018
Google News 0 minutes Read
TP Ramakrishnan

സംസ്ഥാനത്ത് പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച വിഷയത്തില്‍ സര്‍ക്കാറും പ്രതിപക്ഷവും കൊമ്പുകോര്‍ക്കുന്നു. വിഷയത്തില്‍ വസ്തുതയില്ലാത്ത വിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പ്രതികരിച്ചു. ബ്രൂവറികള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞു.

ഇനി അപേക്ഷ കിട്ടിയാല്‍ മെറിറ്റ് നോക്കി പരിഗണിക്കും. ഒരു അഴിമതിയും ഉണ്ടായിട്ടില്ല. ആരോപണം ഉന്നയിക്കുന്നവര്‍ മുന്‍ശീലം കൊണ്ടാണ് ഉന്നയിക്കുന്നതെന്നും മന്ത്രി ആവര്‍ത്തിച്ചു. 2003 ല്‍ എ.കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് ബ്രൂവറിക്ക് അനുമതി നല്‍കിയ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി പറയണമെന്ന് എക്‌സൈസ് മന്ത്രി തിരിച്ചടിച്ചു.

വ്യവസായ വകുപ്പുമായി ആശയക്കുഴപ്പമൊന്നും ഇല്ലെന്നും തെറ്റായ പ്രചാരണങ്ങളാണ് പ്രതിപക്ഷം പ്രചരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കിന്‍ഫ്രയിലെ ഭൂമി സംബന്ധിച്ച് അന്തിമ പരിശോധന പോലും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here