Advertisement

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നാവ്‌ലാഖയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

October 1, 2018
0 minutes Read

ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളായ മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നാവ്‌ലാഖയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചു. ഡല്‍ഹി ഹൈക്കോടതിയിണ് അദ്ദേഹത്തെ വിട്ടയച്ചത്. നാവ്‌ലാഖയെ 24 മണിക്കൂറില്‍ അധികം വീട്ടുതടങ്കലില്‍ വച്ചത് ന്യായീകരിക്കാനാവാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ നാല് ആഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച സുപ്രീം കോടതി പ്രതികള്‍ക്ക് ഉചിതമായ കീഴ്‌ക്കോടതികളെ സമീപിക്കാമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാവ്‌ലാഖ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top