Advertisement

ശാന്തമ്മ പൊരുതുകയാണ് ; പ്രളയശേഷം ചെങ്ങന്നൂര്‍

October 1, 2018
0 minutes Read

പ്രളയത്തില്‍ എല്ലാം നഷ്ടമായവര്‍ ഒരുപാടുണ്ട് ; ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിനി ശാന്തമ്മയെപ്പോലെ. പമ്പയാര്‍ കരകവിഞ്ഞപ്പോള്‍, ശാന്തമ്മയുടെ രണ്ടുമുറി വീട് തകര്‍ന്നു. ഏക വരുമാനമാര്‍ഗ്ഗമായിരുന്ന, പെട്ടിക്കടയും പ്രളയത്തില്‍ ഇല്ലാതായി.

പതിനഞ്ചുവര്‍ഷം മുന്‍പ് ശാന്തമ്മയുടെ ഭര്‍ത്താവ് മരിച്ചു. പെട്ടിക്കടയില്‍ നിന്നു ലഭിച്ച വരുമാനം കൊണ്ടാണ് ഏകമകള്‍ ലേഖയെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതുമൊക്കെ. പെട്ടിക്കട തകര്‍ന്നതോടെ, ശാന്തമ്മയുടെ ജീവിതവഴി അടഞ്ഞു. ജീവിതം തിരികെ പിടിക്കാനുള്ള പെടാപ്പാടിലാണ് ശാന്തമ്മ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top