ഗാന്ധി ജയന്തിക്ക് സസ്യഭക്ഷണം മാത്രമേ വിളമ്പാവൂ എന്ന ഉത്തരവ് റെയിൽവേ റദ്ദാക്കി

ഗാന്ധി ജയന്തിക്ക് സസ്യഭക്ഷണം മാത്രമേ വിളമ്പാവൂ എന്ന ഉത്തരവ് റെയിൽവേ റദ്ദാക്കി. ഈ ദിനത്തിൽ ജീവനക്കാർ കഴിവതും സസ്യ ഭക്ഷണം കഴിയ്ക്കണമെന്ന് നിഷ്‌കർഷിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്.
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും റെയിൽവേ പരിസരങ്ങളിലെങ്ങും ആരും സസ്യേതര ഭക്ഷണം വിളമ്പുന്നില്ലെന്ന് ജീവനക്കാർ ഉറപ്പുവരുത്തണമെന്ന ഉത്തരവാണ് റെയിൽവേ ബോർഡ് പിൻവലിച്ചത്. ഈ വർഷവും 2019,2020 വർഷങ്ങളിലും ഒക്ടോബർ രണ്ടിന് സസ്യ ഭക്ഷണം മാത്രമേ ട്രെയിനിൽ വിളമ്പാവൂ എന്നും ഉത്തരവിലുണ്ടായിരുന്നു.
റെയിൽവേയിലെ ഭക്ഷണ വിതരണ ചുമതലയുള്ള ഐആർസിടിസിയ്ക്കും എല്ലാ റെയിൽവേ മേഖലാ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർമാർക്കും ഉത്തരവ് കൈമാറി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here