രഞ്ജന്‍ ഗോഗോയി ഇന്ന് സ്ഥാനമേല്‍ക്കും

പരമോന്നത നീതിപീഠത്തിന്റെ 46-ാ മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ഇന്ന് സ്ഥാനമേല്‍ക്കും. ജസ്റ്റിസ് ദീപക് മിശ്രയുടെ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെയാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തുന്നത്. ഒരു വര്‍ഷവും ഒരു മാസവും ചീഫ് ജസ്റ്റിസായി സേവനം കാഴ്ചവെച്ച ശേഷമാണ് ദീപക് മിശ്ര പടിയിറങ്ങിയിരിക്കുന്നത്.
അസമിലെ കോൺഗ്രസ്സ് നേതാവായിരുന്ന കേശബ് ചന്ദ്ര ഗോഗോയിയുടെ അഞ്ച് മക്കളിലൊരാളാണ് രഞ്ജൻ ഗോഗോയ്. രാഷ്ട്രീയ പ്രതിസന്ധിയുടെ കാലത്ത്, രണ്ട് പ്രസിഡണ്ട് ഭരണങ്ങൾക്കിടയിൽ അസമിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുമുണ്ട് കേശബ് ചന്ദ്ര. 1982ലായിരുന്നു ഇത്. മാർച്ച് 19 മുതൽ രണ്ട് മാസം. 1954 നവംബർ 18നായിരുന്നു രഞ്ജൻ ഗോഗോയിയുടെ ജനനം. കിഴക്കൻ അസമിലെ ദിബ്രുഗഢിൽ. ബിരുദപഠനത്തിന് ഗോഗോയ് തെരഞ്ഞെടുത്തത് ചരിത്രമായിരുന്നു. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ. പിന്നീട് അദ്ദേഹം നിയമപഠനത്തിന് ചേർന്നു. 1978ൽ അഭിഭാഷകനായി. ഗുവാഹട്ടി ഹൈക്കോടതിയിലായിരുന്നു പ്രാക്ടീസ്.
2001ലാണ് ജസ്റ്റിസ് ഗോഗോയ് സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെടുന്നത്. 2010ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് ഇദ്ദേഹത്തിന് മാറ്റം കിട്ടി. ഇതേ കോടതിയിൽ അഞ്ചു മാസങ്ങൾക്കു ശേഷം ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു. 2012 ഏപ്രിൽ മാസത്തിൽ സുപ്രീംകോടതി ജഡ്ജിയായി മാറി.
ranjan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here