ഇടുക്കി മലയോര മേഖലയില്‍ വിനോദ സഞ്ചാരം നിരോധിച്ചു

ഇടുക്കി മലയോര മേഖലയിൽ വിനോദ സഞ്ചാരം നിരോധിച്ചു. ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുളള വിനോദ സഞ്ചാരം (നീലക്കുറിഞ്ഞി സന്ദർശനം ഉൾപ്പെടെ) അഡ്വഞ്ചർ ടൂറിസം ബോട്ടിംഗ് , ഓഫ് റോഡ് ഡ്രൈവിംഗ് എന്നിവയും മലയോര മേഖലയിലെ റോഡുകളിലൂടെയുളള ഭാരവാഹന ങ്ങൾ ,പ്രത്യേകിച്ച് തടി കയറ്റിയ ലോറി ,ടൂറിസ്റ്റ് ബസുകൾ എന്നിവയുടെ ഗതാഗതം വെള്ളിയാഴ്ച (ഒക്ടോബർ 5) മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാകലക്ടർ ഉത്തരവായി.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകളും മലയോര മേഖലകളിലുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top