കുറിഞ്ഞിയുടെ നാട്ടില്‍ കേക്കിന്റെ രുചി ഒരുങ്ങുന്നു

ക്രിസ്തുമസ് കാലത്തെ വരവേല്‍ക്കുവാന്‍ കുറിഞ്ഞിയുടെ നാട്ടില്‍ നിന്നും കേക്കിന്റെ രുചികൂട്ടുകള്‍ ഒരുങ്ങുന്നു. ചിന്നക്കനാല്‍ മൗണ്ടണ്‍ ഗ്ലോബ് റിസോര്‍ട്ടിലാണ് ആഘോഷമായി കേക്ക് മിക്സിംഗ് നടന്നത്. വിദേശികളടക്കം നിരവധിപേര്‍ കേക്ക് മിക്സിംഗില്‍ പങ്കെടുത്തു . കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനായെത്തിയ വിദേശികളടക്കമുള്ള സഞ്ചാരികള്‍ക്കും വേറിട്ട അനുഭവമായിരുന്നു സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന കേക്ക് തയ്യാറാക്കല്‍.
വിദേശികളടക്കമുള്ള സഞ്ചാരികളുടെ നേതൃത്വത്തിലാണ് കേക്കിനുള്ള ചേരുവകള്‍ തയ്യാറാക്കിയതും. ഇരുനൂറ് കിലോ ഉണക്കമുന്തിരി, ചെറി, ബദാം, ബേക്കിംഗ് പൗഡര്‍, വിവിധ തരം വൈന്‍ എന്നിവയാണ് കേക്ക് മിക്സിംഗിനായി ഉപയോഗിച്ചത്.
കേക്കിന്റെ ചേരുവകള്‍ പ്രത്യേകമായ രീതിയില്‍ സൂക്ഷിച്ചു വയ്ക്കും. ഡിസംബര്‍ ആദ്യ വാരത്തോടെ ഉപയോഗിക്കത്തക്ക വിധത്തിലാണ് കേക്ക് നിര്‍മ്മിക്കുന്നതെന്ന് ഷെഫ് രഞ്ജിത്ത് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here