Advertisement

‘ഒരുപിടി റെക്കോര്‍ഡുകളുമായി ദ്രാവിഡിന്റെ അരുമ ശിഷ്യന്‍’; രാജ്‌കോട്ടിലെ സെഞ്ച്വറി പൃഥ്വി ഷായ്ക്ക് നല്‍കിയത് (വീഡിയോ)

October 4, 2018
Google News 5 minutes Read
prithvi sha

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെ പതിനെട്ടുകാരനായ പൃഥ്വി ഷായെ തേടിയെത്തിയത് ഒരുപിടി റെക്കോര്‍ഡുകള്‍. രാജ്‌കോട്ടില്‍ 99-ാം പന്തില്‍ നിന്നാണ് പൃഥ്വി സെഞ്ച്വറി തികക്കുന്നത്. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടാന്‍ സാധിച്ചത് പൃഥ്വി ഷായെന്ന പതിനെട്ടുകാരനെ സംബന്ധിച്ചിടുത്തോളം വലിയ നേട്ടമാണ്. തുടര്‍ന്നുള്ള പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുകയാണ് ഷായുടെ ലക്ഷ്യം.

ഇന്ത്യന്‍ ടീമിന്റെ 293-ാം നമ്പര്‍ തൊപ്പിയാണ് പൃഥ്വി ഷായ്ക്ക് നല്‍കിയത്. ഓപ്പണറായി ക്രീസില്‍ എത്തിയപ്പോള്‍ മുതല്‍ തുടക്കകാരന്റെ പതര്‍ച്ചയില്ലാതെ ബാറ്റ് വീശാന്‍ പൃഥ്വിഷായ്ക്ക് സാധിച്ചു. ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന തുടക്കമായിരുന്നു അത്. 2007 ന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പൃഥ്വി. അണ്ടര്‍ 19 കിരീടം ചൂടിയ ഇന്ത്യന്‍ ടീമില്‍ ഷാ ഭാഗമായിരുന്നു. അണ്ടര്‍ 19 ടീമില്‍ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് ഷാ വളര്‍ന്നത്. ദ്രാവിഡിന്റെ ഏറ്റവും അരുമ ശിഷ്യനാണ് ഈ പതിനെട്ടുകാരന്‍. 17-ാം വയസ്സില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെ സാന്നിധ്യം അറിയിച്ച പൃഥ്വി ഷാ വളരെ ചെറിയ കാലയളവ് കൊണ്ട് തന്നെ വലിയ താരമായിരിക്കുകയാണ്.

-അരങ്ങേറ്റ മത്സരത്തിലെ സെഞ്ച്വറിയും മറ്റ് റെക്കോര്‍ഡുകളും-

അരങ്ങേറ്റത്തില്‍ തന്നെ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡ്.

ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് സെഞ്ച്വറി കുറിക്കുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ കളിക്കാരനാണ് പൃഥ്വിഷാ(സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഒന്നാമന്‍). ഷായുടെ പ്രായം 18 വയസും 329 ദിവസവും. സച്ചിന്‍ സെഞ്ച്വറി നേടുമ്പോഴുള്ള പ്രായം 17 വയസും 107 ദിവസവും.

അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന നാലാമത്തെ പ്രായംകുറഞ്ഞ കളിക്കാരനെന്ന നേട്ടവും പൃഥ്വിക്കുണ്ട്. ബംഗ്ലാദേശിന്റെ മുഹമ്മദ് അഷ്‌റഫുള്‍, സിംബാബ് വയുടെ ഹാമില്‍ട്ടണ്‍ മസാകട്‌സ, പാകിസ്താന്റെ സലീം മാലിക് എന്നിവരാണ് ഈ നേട്ടത്തില്‍ പൃഥ്വിക്ക് മുന്നിലുള്ളത്.

അരങ്ങേറ്റത്തില്‍ തന്നെ വേഗമേറിയ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാവാനും പൃഥ്വിഷാക്ക് ആയി. ഇന്ത്യയുടെ ശിഖര്‍ ധവാന്‍ ആസ്‌ട്രേലിയക്കെതിരെ 85 പന്തില്‍ സെഞ്ച്വറി കുറിച്ചു. 93 പന്തില്‍ സെഞ്ച്വറി നേടിയ ഡ്വെയ്ന്‍ സ്മിത്താണ് രണ്ടാമത്. 99 പന്തില്‍ സെഞ്ച്വറി കുറിച്ച് പൃഥ്വിഷാ മൂന്നാമതായി.ഈ ക്ലബ്ബിലേക്ക് വേഗമെത്തി എന്ന പ്രത്യേകതയും പൃഥ്വിക്കുണ്ട്.

2004ന് ശേഷം ധവാന്റെ വേഗമേറിയ അരങ്ങേറ്റ സെഞ്ച്വറിക്ക്(2013) 9 വര്‍ഷങ്ങളെടുത്തുവെങ്കില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പൃഥ്വിഷാ വേഗമേറിയ അരങ്ങേറ്റ സെഞ്ച്വറികളിലൊന്ന് നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here