ചെറുതോണി ഡാം വൈകീട്ട് തുറക്കും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കനത്ത മഴയ്ക്കുള്ള സാധ്യതകള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് അതീവാ ജാഗ്രതാ നിര്‍ദ്ദേശം. ഇടുക്കി ഡാമില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് 50 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെറുതോണിയിലും പെരിയാറിന്റെ തീരത്തും ഉള്ളവര്‍ ജാഗ്രത പാലിക്കണം.
പമ്പയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പമ്പാ തീരത്തുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കാന്‍ ഉത്തരവുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ കക്കയം ഡാം തുറക്കും. പരിസര പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയെ അഞ്ച് ജില്ലകളില്‍ വിന്യസിപ്പിച്ചുവെന്ന് റവന്യൂ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍. ഡാമുകളിലെ ജലനിരപ്പ് വിലയിരുത്തി ആവശ്യം വേണ്ടുന്ന ഡാമുകള്‍ തുറക്കേണ്ടി വന്നാല്‍ നടപടിയെടുക്കാന്‍ കളകര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡിനെ ഉപയോഗിച്ച് ഉള്‍ക്കടലില്‍ ഉള്ള മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here