Advertisement

ന്യൂനമര്‍ദ്ദം; കൊച്ചയില്‍ നിന്നുപോയ 150 ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

October 5, 2018
Google News 0 minutes Read

ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നതിനെത്തുടര്‍ന്ന് കനത്ത മഴയും കാറ്റുമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് നിലനില്‍ക്കെ കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകളെക്കുറിച്ച് വിവരങ്ങളില്ല. തോപ്പുംപടി ഹാര്‍ബറില്‍ നിന്ന് 150 ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോയത്. ഇവയില്‍ പോയവരുമായി ബന്ധപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

കൊച്ചിയില്‍ നിന്ന് 600 ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോയത്. ഇതില്‍ 300 എണ്ണം നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരികെയെത്തി. തിരികെ എത്തേണ്ടവയില്‍ 150 ബോട്ടുകളെക്കുറിച്ചാണ് വിവരങ്ങള്‍ ഇല്ലാത്തത്. ഇക്കാര്യം കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്.

ന്യൂനമര്‍ദ്ദം ഉണ്ടാകും എന്ന മുന്നറിയിപ്പ് ലഭിക്കുന്നതിന് 10 ദിവസം മുമ്പാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. ഇന്ത്യയുടെയും ഒമാന്റെയും അതിര്‍ത്തിയോടു ചേര്‍ന്നുള്ള സമുദ്രമേഖലയിലേക്കാണ് ഇവര്‍ പോയിരിക്കുന്നത്.

ലക്ഷദ്വീപിന് സമീപം രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്കാണ് നീങ്ങുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ബോട്ടുകളില്‍ പോയവരുമായി ബന്ധപ്പെടാന്‍ സാധിക്കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here