അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു.
ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ഒന്നാം ഘട്ടം വോട്ടെടുപ്പ് നവംബര്‍ 12 ന് നടക്കുമ്പോള്‍ രണ്ടാം ഘട്ടം നവംബര്‍ 20 നായിരിക്കും.
മധ്യപ്രദേശിലും മിസോറാമിലും ഒറ്റഘട്ടമായിരിക്കും തിരഞ്ഞെടുപ്പ്. നവംബര്‍ 28 നാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്.
രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും.
അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബര്‍ 11 ന് ഒന്നിച്ചായിരിക്കും വോട്ടെണ്ണല്‍ നടക്കുക.
എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി ഒരു ബൂത്ത് പ്രത്യേകം തയ്യാറാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പുകളായതിനാല്‍ അഞ്ച് സംസ്ഥാനങ്ങളിലും വാശിയേറിയ പോരാട്ടം നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here