Advertisement

പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്കുവേണ്ടി കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറുകള്‍ മറിച്ചുവിറ്റു; ബിജെപി നേതാവ് പിടിയില്‍

October 6, 2018
0 minutes Read

പ്രധാനമന്ത്രിയുടെ പേരിലുള്ള ഉജ്ജ്വല യോജന പദ്ധതിക്കുവേണ്ടി കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറുകള്‍ മറിച്ചുവിറ്റ ബിജെപി നേതാവ് പിടിയില്‍. പാറ്റ്‌നയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് സന്തോഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 37 എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

സന്തോഷ് കുമാര്‍ എല്‍പിജി സിലിണ്ടറുകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന ആരോപണവുമായി ജനങ്ങള്‍ രംഗത്തെത്തിയതോടെയാണ് എസ്ഡിഒ അഷിഷ് നാരായണന്‍ ബിജെപി നേതാവിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

സിലിണ്ടറുകള്‍ സ്റ്റോക്കില്ലയെന്നാണ് ഇവര്‍ ആളുകളോട് പറഞ്ഞിരുന്നത്. എന്നാല്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി എത്തിച്ച സിലിണ്ടറുകള്‍ ബിജെപി നേതാക്കള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുകയായിരുന്നു. ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് 1600 രൂപ വിലയുള്ള എല്‍പിജി കണക്ഷന്‍ സൗജന്യമായി നല്‍കുന്നതാണ് ഉജ്ജ്വല യോജന പദ്ധതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top