Advertisement

ശബരിമല വിഷയം; സിപിഎം നിലപാടില്‍ യാതൊരു അവ്യക്തതും ആശയക്കുഴപ്പവുമില്ലെന്ന് കോടിയേരി

October 6, 2018
1 minute Read

ശബരിമല സ്ത്രീപ്രവേശനത്തില്‍ ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്ത് കോടതിവിധി നടപ്പാക്കണമെന്നാണ് സിപിഐ(എം) നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു അവ്യക്തതയും ആശയക്കുഴപ്പവുമില്ല. ഹിന്ദുത്വ വര്‍ഗീയവാദികളുടെ കൈയിലാണ് രമേശ് ചെന്നിത്തല ഇപ്പോഴുള്ളതെന്നും കോടിയേരി പറഞ്ഞു.

പുരോഗമനപരവും മതനിരപേക്ഷവുമായ സമീപനം സ്വീകരിക്കേണ്ട ആളുകള്‍ എടുക്കേണ്ട സമീപനം അല്ല കേരളത്തില്‍ ഒരു വിഭാഗം വരുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ മറവില്‍ കേരളത്തില്‍ ഒരു കലാപം ഉണ്ടാക്കാന്‍ അനുവദിക്കില്ല. വിശ്വാസികളെ സര്‍ക്കാരിനെതിരായി തിരിച്ചുവിടാനുള്ള നീക്കത്തെ വിശ്വാസികളെ ഉപയോഗിച്ചുതന്നെ ചെറുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

‘കോടതി വിധി നടപ്പാക്കുന്നതിന് എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടോ, അത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കാനുള്ള സഹകരണം തേടുകയാണ് ചെയ്യുന്നത്. അല്ലാതെ യുദ്ധം ചെയ്ത്‌കൊണ്ട് നടപ്പാക്കുകയല്ല’; കോടിയേരി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top