Advertisement

‘ചരിത്രസത്യങ്ങളും രാജ്യനിയമങ്ങളും അംഗീകരിക്കണം’; സഭാ തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ

7 hours ago
1 minute Read

സഭാ തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ. ഓറിയൻറൽ സഭകൾ സംവാദത്തിന് വാതിൽ തുറന്നത് സ്വാഗതാർഹമാണെങ്കിലും ചരിത്ര സത്യങ്ങളെ തമസ്കരിക്കുന്നത് ശരിയല്ലെന്ന് ഓർത്തഡോക്സ് സഭ വിമർശിച്ചു.ചരിത്രസത്യങ്ങളും രാജ്യ നിയമങ്ങളും അംഗീകരിക്കപ്പെട്ടാൽ മാത്രമേ ചർച്ചകൾ കൊണ്ട് ഫലം ഉണ്ടാവുകയുള്ളൂ എന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

നഖ്യ സൂന്നഹദോസിൻ്റെ 1700 വാർഷികത്തിൻ്റെ ഭായമായി കയറോയിൽ നടന്ന ഓറിയൻ്റൽ ഓർത്തഡോക്സ് സഭകളുടെ സമ്മേളനത്തിലാണ് തർക്കം പരിഹരിക്കാൻ ചർച്ച നടത്താൻ തീരുമാനിച്ചത്. ഇതിനായി യാക്കോബായ ഓർത്തഡോക്സ് കാതോലിക്കമാരെ കയറോയിലേക്ക് ക്ഷണിക്കാനും ധാരണയായി.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ പ്രസ്താവനയിൽ യാക്കോബായ വിഭാഗത്തെ പുകഴ്ത്തിയതാണ് ഓർത്തഡോക്സ് വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

ഓറിയൻറൽ സഭകൾ സംവാദത്തിന് വാതിൽ തുറന്നത് സ്വാഗതാർഹമാണെങ്കിലും ചരിത്ര സത്യങ്ങളെ തമസ്കരിക്കുന്നത് ശരിയല്ലെന്ന് ഓർത്തഡോക്സ് സഭ വിമർശിച്ചു.ചരിത്രസത്യങ്ങളും രാജ്യ നിയമങ്ങളും അംഗീകരിക്കപ്പെട്ടാൽ മാത്രമേ ചർച്ചകൾ കൊണ്ട് ഫലം ഉണ്ടാവുകയുള്ളൂ.സഭയിൽ ഭിന്നിപ്പ് ഉണ്ടാക്കിയത് അന്ത്യോഖ്യാ പാത്രിയാക്കിസ് തന്നെയാണ്.ഇന്ത്യയിലെ കോടതിവിധികൾ പരിശോധിച്ചാൽ ഇത് മനസ്സിലാകും. സമ്പൂർണ്ണ സ്വയം ഭരണാധികാരം ഓർത്തഡോക്സ് സഭക്ക് ഉണ്ടെന്നും നിലപാട് അറിയിച്ചുകൊണ്ട് ഇറക്കിയ വാർത്തക്കുറുപ്പിൽ ഇവർ പറയുന്നു. ഐക്യത്തിന് ശ്രമങ്ങൾ തുടരുന്നത് നല്ലതാണ്. എന്നാൽ ചരിത്രസത്യങ്ങളും രാജ്യ നിയമങ്ങളും അംഗീകരിക്കപ്പെടണം. സംവാദങ്ങൾക്ക് ഈ ആത്മാവാണ് മാർഗദർശി ആകേണ്ടത്.അല്ലാതെ കോളനിവൽക്കരണവും അപ്രമാദിത്യവും അല്ല വാഴേണ്ടതെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

Story Highlights : Orthodox Church takes firm stand in church dispute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top