മുംബൈ തെരുവിലൂടെ ഓട്ടോറിക്ഷ ഓടിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്; ചിത്രങ്ങൾ
മുംബൈ തെരുവിൽ ഇന്ന് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു സംഭവം അരങ്ങേറി. ഇൻഡിപെൻഡൻസ് ഡേ, മെൻ ഇൻ ബ്ലാക്ക്, പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച വിൽസ്മിത്ത് ഓട്ടോ ഓടിക്കുന്നു!
ഹോളിവുഡ് താരങ്ങൾ അവധിക്കാലം ചിലവഴിക്കാൻ ഇന്ത്യയിൽ മുമ്പും വന്നിട്ടുണ്ടെങ്കിലും അവരിലാരും തന്നെ ഒരു ഓട്ടോറിക്ഷ ഓടിച്ചുകാണില്ല. ഈ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വിൽസ്മിത്ത് ഡെൽഹിയിൽ നടക്കുന്ന മീഡിയ കോൺക്ലേവിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തുന്നത്. ബോളിവുഡ് താരങ്ങളായ റൺവീർ സിങ്ങിനെയും, കരൺ ജോഹറിനെയും, ആലിയ ഭട്ടിനെയും വിൽസ്മിത്ത് സന്ദർശിച്ചു. ഒപ്പം കരൺ ജോഹറിന്റെ അടുത്ത ചിത്രമായി ‘സ്റ്റുഡന്റ് ഓഫ് ദ ഇയർ 2’ ന്നെ ചിത്രത്തിനായി നൃത്ത സംവിധായകൻ റെമോ ഡിസൂസ ചിട്ടപ്പെടുത്തിയ നൃത്തരഗംത്തിൽ വിൽ സ്മിത്തും ചുവടുവെക്കുമെന്നും സ്ഥിരീകരിച്ച റിപ്പോർട്ടുണ്ട്.
ഒരുപക്ഷേ ഓട്ടോറിക്ഷ ഓടിക്കുന്ന ആദ്യത്തെ ഹോളിവുഡ് താരമായിരിക്കും വിൽ സ്മിത്ത്. ഇതിന് മുമ്പ് ബോളിവുഡ് താരമായ സൽമാൻ ഖാനും നിർമ്മാതാവ് രമേഷ് തൗറാനിയുെ ഓട്ടോയിൽ പോകുന്ന ചിത്രം വൈറലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here