ശബരിമല; സിപിഎം വിശദീകരണ യോഗം ഇന്ന്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎം വിശദീകരണ യോഗം ഇന്ന് ചേരും. പത്തനംതിട്ടയിൽ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ അവകാശ സംരക്ഷണ യോഗം എന്ന പേരിലാണ് വിശദീകരണം നടക്കുന്നത്.
പി.കെ ശ്രീമതി എം.പി, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. സതീദേവി തുടങ്ങിയർ യോഗത്തില്‍ പങ്കെടുക്കും. ശബരിമല വിഷയത്തില്‍ ബിജെപിയും കോൺഗ്രസും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍. ശബരിമലയിലെ യുവതി പ്രവേശന വിധിയെ തുടര്‍ന്ന് നാടിന്റെ ഒരുമ തകര്‍ക്കാനുള്ള ശ്രമമാണ് പലരും നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി വന്നപ്പോള്‍ 10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. അതാത് സമയത്ത് നിലവിലുള്ള വിധിയാണ് സര്‍ക്കാറുകള്‍ നടപ്പിലാക്കേണ്ടത്. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിധി സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയാണ്. അത് നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാറിന്റെ കടമയെന്നും പിണറായി വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here