സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് നീക്കം: കോടിയേരി ബാലകൃഷ്ണന്‍

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ മെഗാഫോണായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുന്‍കാലങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച സമീപനമല്ല ഇപ്പോള്‍ അവര്‍ക്കുള്ളതെന്നു പറഞ്ഞ കോടിയേരി ടി.കെ മാധവനെയും കെ. കേളപ്പനെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ നിലകൊണ്ടത് സ്ത്രീകള്‍ ഒഴികെയുള്ളവരുടെ ക്ഷേത്ര പ്രവേശത്തിനായല്ലെന്നും ഓര്‍മിപ്പിച്ചു.
ആത്മാഹത്യാപരമായ ഈ സമീപനം തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും കോടതി വിധി നടപ്പാക്കിയേ മതിയാകൂ എന്നും പറഞ്ഞ കോടിയേരി അതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here