ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ്; സാഹചര്യം നിരീക്ഷിക്കുകയാണെന്ന് മാര്‍പാപ്പയുടെ ഓഫീസ്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സാഹചര്യം നിരീക്ഷിക്കുകയാണെന്ന് മാര്‍പ്പാപ്പയുടെ ഓഫീസ്. ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍മാര്‍ റോമിലെത്തി സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മാര്‍പാപ്പയുടെ ഓഫീസിന്റെ പ്രതികരണം.
കര്‍ദിനാള്‍മാരായ ജോര്‍ജ് ആലഞ്ചേരി,ബസേലിയോസ് ക്ലിമിസ്,ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരും വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റുമാണ് മാര്‍പാപ്പയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയത്. കേസില്‍ പോലീസ് അന്വേഷണത്തിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും കേസിന്റെ ഭാവിയനുസരിച്ചായിരിക്കും തുടര്‍ നടപടികളെടുക്കുകയെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഇന്ത്യയിലെ ജുഡീഷ്യല്‍ സംവിധാനത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് കര്‍ദിനാള്‍മാര്‍ യോഗത്തില്‍ അറിയിച്ചു. ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ ചുമതലയില്‍ നിന്നൊഴിവാക്കി വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചിരുന്നു.
Vatican
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here