Advertisement

വിവാദ പരാമര്‍ശത്തില്‍ നടന്‍ കൊല്ലം തുളസി മാപ്പ് പറഞ്ഞു; വനിതാ കമ്മീഷന്‍ കേസെടുത്തു

October 12, 2018
Google News 1 minute Read

ശബരിമല സ്ത്രീപ്രവേശത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ ജാഥയ്ക്കിടെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച നടന്‍ കൊല്ലം തുളസിയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു ഭാഗം ദല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം. ഇതിന്റെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്റെ നടപടി.

വനിതാ കമ്മീഷന്‍ കേസെടുത്തതിന് പിന്നാല കൊല്ലം തുളസിക്കെതിരെ ഡിവൈഎഫ്‌ഐ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം തന്റെ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് കൊല്ലം തുളസി രംഗത്തെത്തിയിരുന്നു. ഒരാവേശത്തിന് പറഞ്ഞതാണെന്നും സംഭവത്തില്‍ മാപ്പുചോദിക്കുന്നതായും കൊല്ലം തുളസി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പറഞ്ഞു. ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here