പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനത്തിൽ ഏവരുടേയും മനം കീഴടക്കിയത് ട്രൂഡോ പങ്കുവെച്ച ഈ ചിത്രം

ഇന്ന് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനം. പെൺകുട്ടികളെ പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോകാൻ സഹായിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയം.
മിഷേൽ ഒബാമ, കെല്ലി ക്ലാർക്ക്‌സൺ, ലുപീറ്റ യോംഗ്, എമ്മ വാട്‌സൺ, കെയ്ത്ത് അർബൻ തുടങ്ങി നിരവധി പ്രമുഖർ ഇന്നത്തെ ദിനത്തോടനുബന്ധിച്ച് ട്വിറ്ററിൽ സന്ദേശങ്ങളും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ലോകത്തിന്റെ മനം കീഴടക്കിയത് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ പങ്കുവെച്ച ചിത്രമാണ്.
തന്റെ പ്രസിഡന്റ് കസേരയിൽ മകൾ ഇരിക്കുന്നതും ട്രൂഡോ അതിന് സമീപം നിൽക്കുന്നതുമായ ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ ഇന്നത്തെ ദിവസം മകൾ, കൊച്ചുമകൾ, സഹോദരി, സഹോദരീ പുത്രിമാർ എന്നിവരെ കുറിച്ചാണ്. അവരുടെയെല്ലാം ശബ്ദം കേൾക്കുന്ന, അവരുടെ സ്വപ്‌നങ്ങളെ എത്തിപ്പിടിക്കാൻ അവരെ സഹായിക്കുന്ന ഒരു ലോകത്താണ് അവർ വളരുന്നത് എന്ന് ഉറപ്പുവരുത്തണ്ടേ ദിവസം’- ജസ്റ്റിൻ ട്രൂഡോ കുറിച്ചു.
ഒരുകൂട്ടം ആളുകൾ ചിത്രത്തെ പ്രശംസിച്ചപ്പോൾ മറ്റൊരു കൂട്ടം ചിത്രത്തെ എതിർത്തും രംഗത്തെത്തിയിട്ടുണ്ട്. മകളുള്ള അതേ മുറിയിൽ നിൽക്കുമ്പോഴും ഫോണിൽ തിരക്കിലായിരുന്നു ട്രൂഡോയെന്നും, ആ ഫോൺ ഇല്ലായിരുന്നുവെങ്കിൽ ഫോട്ടോ നന്നായിരുന്നേനെ എന്നും ചിത്രത്തിന് താഴെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here