Advertisement

നാല് ടയറുകളുമായി സര്‍വ്വീസ് നടത്തിയത് 29 കിലോമീറ്റര്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

October 12, 2018
Google News 0 minutes Read

നാല് ടയറുകളുമായി കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നടത്തിയത് 29 കിലോമീറ്റര്‍. പുറകിലെ രണ്ട് ടയറുകളും അഴിച്ചു വെച്ച് ചേര്‍ത്തലയില്‍ നിന്നും നെട്ടൂര്‍ വരെ സര്‍വ്വീസ് നടത്തുകയായിരുന്നു.  ചേര്‍ത്തലയില്‍ നിന്നും വൈറ്റിലയിലേക്ക് സര്‍വീസ് നടത്തുന്ന ചേര്‍ത്തല ഡിപ്പോയിലെ ബസാണു നാല് ടയറുകളുമായി 29 കിലോമീറ്റര്‍ ഓടിയത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

ചേര്‍ത്തല തണ്ണീര്‍മുക്കം സ്വദേശിയായ ബൈജു എന്ന ഡ്രൈവറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.ഇന്നു പുലര്‍ച്ചെ ഇയാള്‍ ഡിപ്പോയിലെത്തി കാര്‍ഡ് വാങ്ങി. കാര്‍ഡില്‍ രേഖപ്പെടുത്തിയ ബസിന്റെ നമ്പര്‍ ശ്രദ്ധിക്കാത്ത ഡ്രൈവര്‍ തന്റെ സ്ഥിരം ബസില്‍ കയറുകയായിരുന്നു. എന്നാല്‍ ഈ ബസിന്റെ ടയറുകള്‍ അറ്റകുറ്റപണികളുടെ ഭാഗമായി കഴിഞ്ഞ രാത്രി ഊരിമാറ്റിയിരുന്നു. ഇതറിയാതെ ഡ്രൈവര്‍ ബസ് വൈറ്റിലയിലേക്കു സര്‍വീസ് നടത്തി. യാത്രയ്ക്കിടെ മറ്റൊരു കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരന്‍ വിവരം പറഞ്ഞപ്പോഴാണ് ഡ്രൈവര്‍ കാര്യം അറിഞ്ഞത്. സംഭവം നാട്ടുകാരുടെ ശ്രദ്ധയിലും പെട്ടിരുന്നു. തുടര്‍ന്ന് നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനിലെത്തിയപ്പോള്‍ സമീപത്തെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ബസ് തടഞ്ഞു വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here