Advertisement

കേന്ദ്രമന്ത്രി അക്ബറിനെതിരെ വീണ്ടും ‘മീ ടൂ’ ആരോപണം

October 12, 2018
0 minutes Read
mj akbar

കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ പുതിയ ആരോപണം. മീ ടൂ ക്യാംപയിന്റെ ഭാഗമായാണ് അടുത്ത ആരോപണവും എത്തിയിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കൊളംബിയയിലെ മാധ്യമപ്രവര്‍ത്തകയാണ് മീ ടൂ ക്യാംപയിന്റെ ഭാഗമായി രംഗത്തെത്തിയിരിക്കുന്നത്.

ദില്ലിയില്‍ എം.ജെ അക്ബറിന്റെ കീഴില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോഴാണ് തനിക്ക് അദ്ദേഹത്തില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്ന് സ്ത്രീ ആരോപിച്ചു.

മീ ടൂ ക്യാംപയിന്റെ ഭാഗമായി ലൈവ്മിന്റ് നാഷ്ണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയാണ് ആദ്യമായി എം.ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചത്. അതിന് പിന്നാലെ ഏഷ്യന്‍ ഏജ് മുന്‍ മാധ്യമപ്രവര്‍ത്തകയും ആരോപണം ഉന്നയിച്ചിരുന്നു. മറ്റ് പല സ്ത്രീകളും ഇതിനോടകം തന്നെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന സമയമായതിനാല്‍ കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കും ഇത് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. മന്ത്രിയെ അധികാരത്തില്‍ നിന്ന് നീക്കാനുള്ള സാധ്യതകളും കാണുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top