Advertisement

വെസ്റ്റ് ഇന്‍ഡീസ്‌ ഭേദപ്പെട്ട നിലയില്‍; ചേസ് സെഞ്ച്വറിക്കരികില്‍

October 12, 2018
0 minutes Read

ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നില്‍ അടിമുടി താളം തെറ്റിയ കരീബിയന്‍ പട രണ്ടാം ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. റോസ്റ്റന്‍ ചേസ് 98 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 113 ന് അഞ്ച് എന്ന നിലയില്‍ തകര്‍ച്ചയിലേക്ക് പോയിരുന്ന വെസ്റ്റ് ഇന്‍ഡീസിനെ ചേസിന്റെ ഇന്നിംഗ്‌സാണ് താങ്ങി നിര്‍ത്തിയത്. ജേസന്‍ ഹോള്‍ഡര്‍ 52 റണ്‍സ് നേടി ചേസിന് മികച്ച പിന്തുണ നല്‍കി. രണ്ട് റണ്‍സുമായി ദേവേന്ദ്ര ബിഷുവാണ് ചേസിന് കൂട്ടായി ഇപ്പോള്‍ ക്രീസിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവും കുല്‍ദീപ് യാദവും മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മത്സരങ്ങളുള്ള പരമ്പരയുടെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top