ഡബ്ലിയുസിസി വാർത്താസമ്മേളനത്തിനിടെ പുള്ളിക്കാരൻ സ്റ്റാറയുടെ സെറ്റിൽ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി അർച്ചനാ പത്മിനി

ഡബ്ലിയുസിസി വാർത്താസമ്മേളനത്തിനിടെ പുള്ളിക്കാരൻ സ്റ്റാറയുടെ സെറ്റിൽ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി അർച്ചനാ പത്മിനി. ചിത്രത്തിലെ പ്രൊഡക്ഷൻ കൺട്രോളറായ ഷെറിൻ സ്റ്റാൻലി എന്ന വ്യക്തിയിൽ നിന്നും തനിക്ക് മോശം അനുഭവമുണ്ടായെന്നായിരുന്നു അർച്ചനയുടെ വെളിപ്പെടുത്തൽ.
സിനിമയിൽ ചെറിയ ചില വേഷങ്ങൾ അഭിനയിച്ചിരുന്ന വ്യക്തിയാണ് താനെന്നും താനിക്കിപ്പോൾ സിനിമയിൽ അവസരങ്ങളില്ലെന്നും എന്നാൽ സ്റ്റാൻലി ഇന്നും സിസിനിമാ മേഖലയിൽ സജീവമാകുമെന്നും അർച്ചന പറഞ്ഞു. തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് താൻ ഫെഫ്കയിൽ പരാതി നൽകിയിരുന്നു. ഫെഫ്ക നേതൃത്വനിരയിലുള്ള സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് തന്റെ പരാതി സ്വീകരിച്ചത്. ഫെഫ്കയ്ക്ക് രണ്ട് മെയിൽ അയച്ചു. എന്നാൽ രണ്ടിനും തനിക്ക് ഇതുവരെ മറുപടി ലഭിച്ചില്ല. ഫെഫ്കയുടെ ദേശാഭിമാനി ജംഗ്ഷനിലെ ഓഫീസിൽ ചെന്നും പരാതി നൽകി. ഇതിനും മറുപടിയില്ല. ഡബ്ലിയുസിസിയിൽ പരാതി നൽകിയിട്ടുണ്ട്.
ഇത്ര പ്രമുഖയായ നടിക്ക് വന്ന ദുരനുഭവത്തിൽ ഇതുവരെ നീതി കൊടുക്കാൻ സാധിക്കാത്ത എന്തിനോ വേണ്ടി നിലനിൽക്കുന്ന സംഘടനകൾ തന്നെ പോലെ ചെറിയ വേഷങ്ങൾ ചെയ്യുന്ന നടിക്ക് എങ്ങനെ നീതി നൽകുമെന്നും അർച്ചന ചോദിക്കുന്നു. എന്തുകൊണ്ടാണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകാത്തതെന്ന ചോദ്യത്തിന് വീണ്ടുമൊരു വെർബൽ റേപ്പിലൂടെ കടന്നുപോകാൻ സാധിക്കില്ലെന്നായിരുന്നു അർച്ചനയുടെ മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here