സുനന്ദ പുഷ്കറിന്റെ മരണം; തെളിവുകളുടെ പകര്‍പ്പുകള്‍ തരൂരിന് കൈമാറണമെന്ന് കോടതി

സുനന്ദ പുഷ്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട തെളിവുകളുടെ പകര്‍പ്പുകള്‍ ശശി തരൂരിന് കൈമാറണമെന്ന് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് തെളിവുകള്‍ തരൂരിന് കൈമാറണമെന്ന് നിര്‍ദേശിച്ചത്. നേരത്തെ ഡല്‍ഹി പോലീസ് സിസിടിവി പകര്‍പ്പുകള്‍ തരൂരിന് കൈമാറിയിരുന്നു. ഇത് മോശം അവസ്ഥയില്‍ ആയിരുന്നതിനാല്‍ ശശി തരൂര്‍ അത് വീണ്ടും ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന്മേലാണ് കോടതി ഇടപെട്ടിരിക്കുന്നത്. തരൂരിന് പുതിയ തെളിവുകള്‍ നല്‍കുമെന്ന് പ്രൊസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. ഈ കേസ് 23ന് വീണ്ടും പരിഗണിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here