‘അവരെന്തോ ഒളിക്കാൻ ശ്രമിക്കുന്നു; അല്ലെങ്കിൽ അവരെന്തിന് ഇങ്ങനെ ചെയ്യുന്നു ?’ തുറന്നടിച്ച് പത്മപ്രിയ

എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്നതായി പത്മപ്രിയ. എഎംഎംഎയോട് ഇത്രയധികം ചോദ്യങ്ങൾ ചോദിച്ചിട്ടും, പരാതികൾ ഉന്നയിച്ചിട്ടും ഇതുവരെ തൃപ്തികരമായ ഉത്തരമോ നടപടിയോ ലഭിച്ചിട്ടില്ല. എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്നു, അല്ലെങ്കിൽ അവരെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പത്മപ്രിയ വാർത്താ സമ്മേളനത്തിൽ ചോദിക്കുന്നു.
വിഷയത്തിൽ നടപടിയെടുക്കാൻ എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക് താൽപ്പര്യമില്ലെന്ന് അവർക്ക് മനസ്സിലായതായി പാർവ്വതി പറഞ്ഞു. നാല് മണിക്കൂർ നീണ്ടുനിന്ന എക്‌സിക്യൂട്ടീവ് മീറ്റിംഗിന് ശേഷമോ, അവർ തീരുമാനമെടുക്കാൻ ചോദിച്ച പത്ത് പ്രവൃത്തി ദിനങ്ങൾക്ക് ശേഷമോ യാതൊരുവിധ നടപടിയും എടുത്തില്ലെന്ന് നടി രേവതിയും പാർവ്വതിയും ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here