ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല, താത്ക്കാലിക വിരാമം മാത്രം: മന്ത്രി രാജ്‌നാഥ് സിങ്

തീവ്രവാദത്തിനെതിരെ ശക്തമായ തിരിച്ചടി തുടരുമെന്ന് പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്നും താത്ക്കാലികമായി നിര്‍ത്തിവച്ചുവെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇത് പാകിസ്താന് ഇന്ത്യ നല്‍കുന്ന സന്ദേശമാണ്. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയായി ഒതുങ്ങില്ലെന്നും കരുത്തോടെ തിരിച്ചടിക്കുമെന്നുമുള്ള സന്ദേശം പാകിസ്താന് നല്‍കാന്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ സാധിച്ചുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. നമ്മുടെ ഏജന്‍സികള്‍ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തത് ശക്തമായ സന്ദേശമാണ് നല്‍കുന്നത്. തീവ്രവാദത്തിന് പാകിസ്താന് ചുട്ട മറുപടി നല്‍കാന്‍ രാജ്യത്തിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Operation Sindoor is not over yet says rajnath singh)
മാതൃരാജ്യത്തിന് വേണ്ടി പൊരുതിയ ധീരരായ സൈനികരെ രാജ്യം എക്കാലവും ഓര്‍മിക്കുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ധീരതയും ത്യാഗവും നിറഞ്ഞതാണ് ഓരോ പട്ടാളക്കാരന്റേയും ജീവിതം. രാജ്യം അതൊന്നും ഒരുകാലത്തും മറക്കില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് ഒരു സൈനിക നടപടി മാത്രമല്ല. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന എല്ലാരോടും രാജ്യത്തിന് പറയാനുള്ള സന്ദേശമായിരുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
അതേസമയം അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കായി രാജ്‌നാഥ് സിങ് കശ്മീരിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച രാജ്‌നാഥ് സിങ് ഉദ്ദംപൂരിലെ സൈനിക കേന്ദ്രത്തില്‍ സൈനികരോടൊത്ത് യോഗാദിനം ആഘോഷിക്കും.
Story Highlights : Operation Sindoor is not over yet says rajnath singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here