ടൊവിനോ തോമസിന്റെ ‘എന്റെ ഉമ്മാന്റെ പേര്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ടൊവിനോ തോമസിന്റെ പുതിയ ചിത്രം ‘എന്റെ ഉമ്മാന്റെ പേര്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഉര്‍വ്വശിയാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയും, അല്‍ തരി മൂവിസിന്റെയും ബാനറില്‍ ആന്റോ ജോസഫും, സി ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശരത് ആര്‍ നാഥും സംവിധായകനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജോര്‍ഡി പ്ലാന്നേല്‍ ക്ലോസയാണ്. ഷൂട്ടിംഗ് കണ്ണൂരില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിനായി സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here