Advertisement

ആവശ്യപ്പെട്ടാൽ ഇടപെടുമെന്ന് താരസംഘടനയോട് മന്ത്രി എകെ ബാലൻ

October 14, 2018
0 minutes Read
ak balan

ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് താരസംഘടനയോട്  മന്ത്രി എകെ ബാലൻ. തെറ്റിദ്ധാരണകൾ നീക്കണം. സർക്കാർ പ്രശ്നത്തിൽ കക്ഷിയല്ല, ആവശ്യപ്പെട്ടാൽ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെയാണ് വുമൺ ഇൻ സിനിമാ കളക്ടീവ് അമ്മ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. മാധ്യമങ്ങളോട് ഒന്നും വെളിപ്പെടുത്തരുതെന്ന നിർദേശം അമ്മ നേതൃത്വം തന്നെ നൽകിയതിനാലാണ് ഇത് വരെ പ്രതികരിക്കാഞ്ഞതെന്നാണ് ഡബ്ല്യുസിസി അംഗങ്ങൾ ഇന്നലെ വ്യക്തമാക്കിയത്. അമ്മയുടെ ഇപ്പോഴുള്ള നേതൃത്വത്തിൽ വിശ്വാസമില്ലെന്നും ആക്രമിക്കപ്പെട്ട നടിയ്ക്ക് യാതൊരു നീതിയും സംഘടനയിൽ നിന്ന് ലഭിച്ചില്ലെന്നുമാണ് ഡബ്യുസിസി ഇന്നലെ ആരോപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top