ഡബ്ല്യുസിസിയ്ക്ക് എന്തോ അജണ്ടയുണ്ട്; ഓലപാമ്പ് കണ്ട് ബൈലോ തിരുത്തില്ല: ബാബുരാജ്

വുമൺ കളക്ടീവ് ഇൻ സിനിമ ഭാരവാഹികൾക്ക് അജണ്ടയുണ്ടെന്ന് നടൻ ബാബുരാജ്. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്ന ആളാണ് ഞാൻ. നടിയ്ക്ക് വേണ്ടിയല്ല ഡബ്ല്യുസിസി പ്രവർത്തിക്കുന്നതെന്നെന്നും ബാബുരാജ് ആരോപിച്ചു. ആരോപണങ്ങളോട് അമ്മ പ്രതികരിക്കും. ചൂടുവെള്ളത്തിൽ വീണ പൂച്ച എന്ന് പറഞ്ഞത് പഴഞ്ചൊല്ലാണ് അല്ലാതെ നടിയെ അപമാനിക്കാനല്ല. അവൾ എന്റെ ചങ്കാണ്. ഞങ്ങളെ നടിയിൽ നിന്ന് അകറ്റാന് ഡബ്ല്യസിസി പ്രവർത്തകരുടെ ശ്രമം.
ഡോക്ടറെ ഡോക്ടർ എന്ന് വിളിച്ചാൽ എന്താണ് തെറ്റ്.
അദ്ദേഹം, അങ്ങേര് എന്നൊക്കെയാണ് ലാലേട്ടനെ അവർ വിളിച്ചത്. കുട്ടിക്ക് നീതി കിട്ടാൻ എവിടം വരെയും പോകും. വോയ്സ് ക്ലിപ് ഞങ്ങളുടെ കൈവശമുണ്ട്. അത് പുറത്ത് വിടാൻ ഉദ്ദേശിക്കുന്നില്ല. അടുത്ത ജനറൽ ബോഡിയിലേ ദിലീപിനെതിരെ നടപടി എടുക്കൂ. ഇവരുടെ ഓലപാമ്പ് കണ്ട് ബൈ ലോ തിരുത്താൻ പറ്റില്ലെന്നും ബാബുരാജ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here