മീ ടു; സുഭാഷ് ഘായിയ്ക്കെതിരെ കെയ്റ്റ് ശർമ്മ പരാതി നൽകി

ബോളിവുഡിലെ പ്രശസ്ത സംവിധായകൻ സുഭാഷ് ഘായ്ക്ക് എതിരെ നടിയും മോഡലുമായ കെയ്റ്റ് ശർമ്മ പരാതി നൽകി. ഇന്നലെയാണ് പരാതി നൽകിയത്. വെർസോവ പോലീസിലാണ് കെയ്റ്റ് പരാതി സമർപ്പിച്ചത്. വീട്ടിലേക്ക് വിളിച്ച് വരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ ഉള്ളത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് സംഭവം എന്ന് കെയ്റ്റ് പറയുന്നു. താൻ വീട്ടിൽ ചെല്ലുമ്പോൾ ആറോളം പേർ അവിടെ ഉണ്ടായിരുന്നു അവരുടെ മുന്നിൽ വച്ച് ശരീരം തടവി തരാൻ ഘായി ആവശ്യപ്പെട്ടു. പ്രായത്തെ ബഹുമാനിച്ചാണ് അത് ചെയ്ത് കൊടുത്തത് രണ്ട് മിനിട്ട് കഴിഞ്ഞ് കൈ കഴുകാൻ ബാത്ത് റൂമിലേക്ക് പോയപ്പോൾ കടന്ന് പിടിക്കുകയും ചുംബിക്കുകയും ചെയ്തെന്ന് കെയ്റ്റ് പറയുന്നു. തന്നോടൊപ്പം തങ്ങണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും കെയ്റ്റ് ആരോപിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here