പീഡന വിവരം മറച്ചു വച്ചു; രേവതിയ്ക്ക് എതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പരാതി

പ്രായപൂർത്തിയാകാത്ത പെൺകട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യം വിവരം മറച്ച് വച്ചതിന് നടി രേവതിയ്ക്ക് എതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പരാതി. ഷൂട്ടിംഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സിനിമാ സെറ്റിൽ പീഡിപ്പിക്കാൻ ശ്രമം നടന്നെന്ന് നടി രേവതി ഇന്നലെ പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എറണാകുളം സെൻട്രൽ പോലീസിന് അഡ്വക്കേറ്റ് ജിയാസ് ജമാലാണ് കേസ് നൽകിയിരിക്കുന്നത്. ഷൂട്ടിംഗിന് എത്തിയ പതിനേഴുകാരി വർഷങ്ങൾക്ക് മുന്പ് പാതിരാത്രിയിൽ തന്റെ റൂമിലെത്തി ചേച്ചി എന്നെ രക്ഷിക്കണം എന്ന് കരഞ്ഞ് പറഞ്ഞെന്നാണ് രേവതി ഇന്നലെ പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയത്. കുറ്റകൃത്യം മറച്ച് വച്ച് അതിന് കൂട്ടുനിൽക്കുകയായിരുന്നു നടിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here