Advertisement

ലൈംഗികാരോപണത്തിൽ പിന്നെ പ്രതികരിക്കാമെന്ന് എംജെ അക്ബർ

October 14, 2018
0 minutes Read
mj akbar

വിദേശ പര്യടനം  കഴിഞ്ഞ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി  എംജെ അക്ബർ തിരിച്ചെത്തി. മീ ടു വെളിപ്പെടുത്തലിൽ പിന്നീട് പ്രതികരിക്കാമെന്ന് മന്ത്രി. ഇന്ന് പ്രധാനമന്ത്രിയെ കാണുന്ന എംജെ അക്ബർ ആരോപണത്തിൽ വിശദീകരണം നൽകും. രാജി കാര്യത്തിലും ഇന്ന് തീരുമാനം വരും. വിദേശ മാധ്യമ പ്രവർത്തക അടക്കം എട്ട് പേരാണ് എംജെ അക്ബറിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
രാജിക്കാര്യത്തിൽ അക്ബർ തന്നെ തീരുമാനം എടുക്കട്ടെ എന്ന് സ്മൃതി ഇറാനിയും പ്രതികരിച്ചിട്ടുണ്ട്. മേനകാ ഗാന്ധിയും അക്ബറിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. രാജി വൈകരുതെന്നാണ് ബിജെപിയുടേയും തീരുമാനം. ഇലക്ഷൻ അടുത്ത് വരുന്ന സാഹചര്യത്തിൽ എതിർപാർട്ടക്കാർ ഇതിനെ രാഷ്ട്രീയ ആയുധമാക്കുമോ എന്ന ആശങ്ക പാർട്ടിക്കുള്ളിൽ മറ നീക്കി പുറത്ത് വന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top