Advertisement

തുലാം മാസ പൂജകൾക്കായുള്ള നടതുറപ്പ്; ആശങ്കയുണ്ടെന്ന് തന്ത്രി

October 14, 2018
Google News 0 minutes Read
mohanaru

തുലാമാസ പൂജക്ക്‌ ശബരിമല നട തുറക്കുന്നതിന്രെ പശ്ചാത്തലത്തിൽ സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് ശബരിമല തന്ത്രി കണ്ഠര് മോഹനര്. നടതുറപ്പിന് ഇന് മൂന്ന് ദിവസമാണ് ബാക്കിയുള്ളത്. കോടതി വിധി വന്നപ്പോൾ സർക്കാരും ദേവസ്വം ബോർഡും സമവായ ചർച്ച നടത്തിയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്നും മോഹനര് പറഞ്ഞു.

എൻഡിഎ ചെയർമാൻ പി.എസ്.ശ്രീധരൻ പിള്ള നയിക്കുന്ന  ശബരിമല സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയിൽ  പ്രവേശിക്കും.  ബിജെപി അഖിലേന്ത്യ ജനറൽ സെക്രട്ടറി മുരളീധര റാവു ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ഇന്നത്തെ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. അതേ സമയം അന്താരാഷ്ടട്ര ഹിന്ദു പരിഷത്തും ശബരിമല സംരക്ഷണ സമിതിയും നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും. വട്ടപ്പാറയിൽ നിന്നും ആരംഭിക്കുന്ന യാത്ര ദേവസം ബോർഡ് ജംഗഷനിൽ സമാപിക്കും. പ്രവീണ്‍ തൊഗാഡിയ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here