‘കോടതി വിധിക്കും വരെ ആരോപണവിധേയൻ നിരപരാധിയാണ്’; ഡബ്ലിയുസിസിക്ക് എഎംഎംഎയുടെ മറുപടി

ഡബ്ലിയുസിസി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിന് മറുപടിയുമായി മലയാള സിനിമാ താരസംഘടനയായ എഎംഎംഎ രംഗത്ത്. ഡബ്ലിയുസിസിയുടെ പരാതിയിൽ നടപടി വൈകിയത് പ്രളയം കാരണമാണെന്ന് സംഘടന അറിയിച്ചു.
ദിലീപ് കുറ്റക്കാരനോ അല്ലെന്നോ സംഘടന നിലപാട് എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നാണ് സംഘടനയുടെ നിലപാട്. മോഹൻലാലിന്റെ തലയിൽ മാത്രം ആരോപണങ്ങൾ കെട്ടിവെക്കരുത്. എല്ലാ തീരുമാനവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതാണെന്നും അധികം വൈകാതെ ജനറൽ ബോഡി വിളിച്ചുകൂട്ടുമെന്നും സംഘടന അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here