ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

കുറവിലങ്ങാട് പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

മൂന്ന് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേരളത്തിലേക്ക് പ്രവേശിക്കരുത്,
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, രണ്ടാഴ്ചയിൽ ഒരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.

അതേസമയം, ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. രണ്ട് പേരുടെ രഹസ്യമൊഴികൂടി രേഖപ്പെടുത്താനുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.

സെപ്തംബർ 21 നാണ് ഫ്രാങ്കോ അറസ്റ്റിലാകുന്നത്. നേരത്തെ ഫ്രാങ്കോ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജി കോടതി തള്ളിയിരുന്നു. അന്ന് അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

നിലവിൽ പാലാ സബ് ജയിലിലാണ് ഫ്രാങ്കോ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More