Advertisement

പ്രളയാനന്തര പുനര്‍നിര്‍മ്മാണം; മന്ത്രിമാരുടെ വിദേശപര്യടനത്തിന് അനുമതി തേടി കേന്ദ്രത്തിന് കത്ത്

October 15, 2018
0 minutes Read

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി വിദേശത്തുനിന്ന് ധനസമാഹരണം നടത്താന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്രത്തിന് കത്തയച്ചു. വിദേശകാര്യ സെക്രട്ടറിക്കാണു കത്തയച്ചത്. യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 17 മുതല്‍ 21 വരെയാണ് മന്ത്രിമാര്‍ വിദേശത്തേക്കു പോകാനിരുന്നത്. യുഎഇയിലേക്കാണ് മുഖ്യമന്ത്രി പോകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top